Friday, November 19, 2010
ക്ഷമയുള്ള ഒരു കേള്‍വിക്കാരന് മാത്രമേ നല്ല ഒരു സുഹൃത്ത് ആകാന്‍ സാധിക്കയുള്ള. മറ്റുള്ളവരുടെ സൗഹൃദം സമ്പാദിക്കാനുള്ള വളരെ നല്ല മാര്‍ഗ്ഗം നല്ലൊരു സംഭാക്ഷണ ചതുരനെന്നതിലുപരി നല്ലോരു ശ്രേതാവാകുക എന്നതാണ്. നമ്മള്‍ കൂടുതല്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്നയാളെ ബോറടിപ്പിക്കയാണ് ചെയ്യുന്നത്. എന്നാല്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നതിലൂടെ നമ്മള്‍ അയാളുടെ സൗഹൃദവും ആദരവും സമ്പാദിക്കുന്നു. കുറച്ചു സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുന്നവനാണ് നല്ല സംഭാക്ഷണവിദഗ്‌ദന്‍. അങ്ങനെ ഒരാളാകണമെങ്കില്‍ ചില `അരുതുകള്‍` ഒഴിവാക്കണം. വിധിക്കുകയും വിലയിരുത്തുകയും അരുത്. കുറ്റം കണ്ട ുപിടിക്കുന്ന ശീലം അരുത്. പ്രക്ഷുബ്ദത അരുത്. സദാചാരവാദമോ ഉപദേശപ്രസംഗമോ അരുത്. ആവശ്യമില്ലാതെ ഉപദേശത്തിന് തുനിയരുത്. ഇടയില്‍ കയറി പറയരുത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment